ഇക്കാരണത്താൽ തന്നെ എല്ലാം കൊണ്ടും ഒത്തുവരുന്ന ചിത്രങ്ങൾ മാത്രമേ ഇപ്പോൾ സ്വീകരിക്കാറുള്ളൂ. ലാൽ ജൂനിയർ സംവിധാനം ചെയുന്ന ഹണി ബീ 2 ആണ് ഭാവനയുടെ അടുത്ത മലയാളം ചിത്രം. 2013 ഇത് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ആദ്യഭാഗം വൻ വിജയമായിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. ആസിഫ് അലി,ഭാവന,ബാബുരാജ്,ശ്രീനാഥ് ഭാസി, ബാലു വർഗീസ്,ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രമായിരുന്നു ഹണി ബീ.
കലവൂർ രവികുമാർ സംവിധാനം ചെയുന്ന കുട്ടികളുണ്ട് സൂക്ഷിക്കുക ആണ് ഭാവനയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം. കന്നടയിൽ രണ്ടു ചിത്രങ്ങളിലും ഭാവന അഭിനയിക്കുന്നുണ്ട്.
Mobile AppDownload Get Updated News