മരണത്തിനുമുമ്പെടുത്ത നടന്മാരുടെ സെൽഫി ഫേസ് ബുക്കിൽ. ഷൂട്ടിങ്ങിനായി ഹെലികോപ്റ്ററിൽ കയറും മുമ്പ് എടുത്ത കന്നനഡ നടന്മാരായ ഉദയ്, അനിൽ എന്നിവരുടെ സെൽഫിയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായത്. ഷൂട്ടിങ്ങിനിടയിൽ രാമനഗരയിൽ ഹെലികോപ്റ്ററിൽ നിന്ന് തിപ്പഗൊണ്ടനിഹള്ളി തടാകത്തിലേക്ക് ചാടിയപ്പോഴാണ് അപകടം. നായക നടൻ ദുനിയാ വിജയ് നീന്തി രക്ഷപ്പെടുകയായിരുന്നു. ദുനിയാ വിജയ് നായകനാവുന്ന മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാസ്ക് രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരുന്നത്.
Mobile AppDownload Get Updated News