ഒരു മാസത്തിനകം 100 കോടി ക്ലബിലെത്തിയ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുക’ന് സംവിധായകന്‍ വിനയന്‍റെ അഭിനന്ദനം. വൻ സിനിമയും ക്യാന്‍വാസുകളും മലയാളത്തിനും വഴങ്ങും എന്നു തെളിയിച്ച സിനിമയാണ് പുലിമുരുകനെന്ന് വിനയന്‍ ഫേസ്‍ബുക്കില്‍ കുറിച്ചു.
കളക്ഷനില്‍ ഇനിയും കൂടുതല്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ ചിത്രത്തിന്‍റെ വ്യാജസിഡി കണ്ണൂരില്‍ പിടിച്ചത് നിസാരമായി കാണരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നേരത്തേ ഈ മേഖലയുടെ മേല്‍നോട്ടം ഋഷിരാജ് സിങ് വഹിച്ചപ്പോൾ വ്യാജസിഡി വ്യാപനം തുടച്ചുനീക്കപ്പെട്ടിരുന്നു. അതിനാല്‍ വ്യാജസിഡി വേട്ടയുടെ ചുമതല അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കണമെന്നും വിനയന്‍ ഫേസ്‍ബുക്കിലൂടെ ആവശ്യപ്പെട്ടു.
Director Vinayan suggested that Rishiraj Singh should be appointed for the pirated CD’s hunt
Mobile AppDownload Get Updated News