നോട്ട് പ്രതിസന്ധിയിൽ നിവിൻ പോളിയുടെ സഖാവിന്‍റെ ചിത്രീകരണം നിർത്തിവെക്കുന്നു. ചിത്രത്തിന്‍റെ മൂന്നാം ഘട്ട ചിത്രീകരണമാണ് ആവശ്യത്തിന് പണം ഇല്ലാത്തതിനാൽ നിർത്തിവെക്കുന്നത്. സിദ്ധാർഥ് ശിവയാണ് ചിത്രത്തിന്‍റെ സംവിധായകൻ.
ഒരു ദിവസം ചിത്രീകരണം നടത്തുന്നതിന് ഏകദേശം 3 ലക്ഷം രൂപ ചെലവ് വരും. ഇതിൽ രണ്ടു ലക്ഷത്തോളം ചെക്ക് ആയി നൽകാമെങ്കിലും ഒരു ലക്ഷം രൂപയെങ്കിലും പൈസയായി കൈയിൽ വേണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ 24000 രൂപ മാത്രമേ ബാങ്കിൽ നിന്നും പിൻവലിക്കാൻ സാധിക്കൂ. ഇത് ഒരു ദിവസത്തെ ചിത്രീകരണത്തിന് പോലും തികയില്ല. ഇക്കാരണത്താലാണ് ചിത്രീകരണം നിർത്തിവെക്കുന്നത്.
ഈ മാസം 18 മുതൽ ഇടുക്കി പീരുമേട്ടിലാണ് സഖാവിന്‍റെ ചിത്രീകരണം തീരുമാനിച്ചിരുന്നത്.
Mobile AppDownload Get Updated News