ഹണി ബീ ആദ്യഭാഗം ഫ്രണ്ട്സിനെ ചുറ്റിപ്പറ്റി കഥ പറയുകയായിരുന്നു. രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ ഇവരുടെ കുടുംബത്തിലൂടെയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. സെബാന്‍ എയ്ഞ്ചല്‍ എന്നീ കഥാപാത്രങ്ങളെയാണ് ആസിഫലി ഭാവനയും അവതരിപ്പിക്കുന്നത്. ബാലു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. വിജയ് ബാബു,സുരേഷ് കൃഷ്ണ, ജോയ് മാത്യു, പ്രേംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തിലുണ്ട്.
രണ്ട് വര്‍ഷമായി ഹണി ബീ രണ്ടിന്റെ രചനയിലായിരുന്നു ജീന്‍ പോള്‍ ലാല്‍. ആല്‍ബിയാണ് ക്യാമറ. ദീപക് ദേവ് സംഗീത സംവിധാനം. സെബാന്റെയും ഏയ്ഞ്ചലിന്റെ കുടുംബാംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാന ഭാഗമാകും. ഹായ് അയാം ടോണിക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണി ബീ 2. കൊച്ചിയിലാണ് പ്രധാനമായും ചിത്രീകരണം. ഫെബ്രുവരി റിലീസാണ് ചിത്രം.
Mobile AppDownload Get Updated News