ഒാൺലെെൻ ബുക്കിങ്ങ് സംവിധാനങ്ങളിലൊന്നും ബാഹുബലി ടിക്കറ്റ് കിട്ടാനില്ല. ബുക്ക് മെെ ഷോ, പേടിഎം എന്നിവയിലൂടെ ബുക്കിങ്ങ് നടക്കുന്നില്ല. പ്രീ ബുക്കിങ്ങിലൂടെ സീറ്റുകൾ തീര്‍ന്നതിനാലാണ് ബുക്ക് മെെ ഷോ, പേടിഎം ടിക്കറ്റുകൾ കിട്ടാത്തതെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ കൊച്ചിയിലെ മൾട്ടിപ്ലക്സുകളായ പിവിആര്‍, സിനിപോളിസ്, ക്യൂ സിനിമാസ് എന്നിവയുടെ സെെറ്റുകളിലും ബാഹുബലി 2 സിനിമയുടെ പേരു പോലും പരാമര്‍ശിക്കുന്നില്ല. മൾട്ടിപ്ലക്സുകൾ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സിനിമയുടെ ഷെഡ്യൂളുകൾ ഇതുവരെയും ലഭിക്കാത്തതാണ് ടിക്കറ്റുകൾ നൽകാത്തതിൻ്റെ കാരണമെന്നാണ് മലയാളം സമയത്തിന് ലഭിച്ച വിവരം. ഇതേ കുറിച്ച് ആരാഞ്ഞ ഒരു കൊച്ചിക്കാരന് ലഭിച്ച മറുപടി ഇതാണ്
9,000 തിയററ്ററുകളിലാണ് ബാഹുബലി 2 പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യയില്‍ മാത്രം 6,500 റിലീസിങ് സെന്‍ററുകളിലാണ് സിനിമയ്ക്കുള്ളത്. ഫോര്‍ കെ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ റിലീസ് റെക്കോഡിലേക്കാണ് ബാഹുബലി കുതിക്കുന്നത്.
Baahubali 2 tickets not available in kochi
Booking for tickets to S.S. Rajamouli’s ‘Bahubali-The Conclusion’ was not available in kochi.
Mobile AppDownload Get Updated News