സെൻസർ ബോർഡ് ഉയർത്തിയ എതിർപ്പിന് പുറമെ രാഷ്ട്രീയ, സാമുദായിക എതിർപ്പുകളും ഉയർന്നതോടെയാണ് റിലീസ് തീയതി മാറ്റിയത്. രാജപുത്രരുടെ സംസ്‌കാരത്തെ അപമാനിക്കുന്ന ഇതിവൃത്തമാണ് ചിത്രത്തിന്‍റേതെന്ന് ഉയർത്തിക്കാട്ടിയാണ് രജ്‌പുത് കർണിസേനയും മറ്റും രംഗത്ത് വന്നത്.
ചിത്രത്തിന്‍റെ പേര് പത്മാവതിയിൽ നിന്നും പത്മാവത് ആക്കുകയും ചില രംഗങ്ങൾ ഒഴിവാക്കുകയും ചെയ്താൽ മാത്രമേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാട് സെൻസർ ബോർഡ് സ്വീകരിച്ചതോടെ അണിയറപ്രവർത്തകർക്ക് റിലീസ് തീയതി പ്രഖ്യാപിക്കാൻ കഴിയാതെ വന്നു. സെൻസർ ബോർഡ് നിർദ്ദേശങ്ങൾ സിനിമയുടെ അംഗീകരിച്ചു കൊണ്ടാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്യുന്നത്.
Mobile AppDownload Get Updated News