മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേയ്ക്ക്'നിമിറി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി . പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. മലയാളത്തില്‍ അപര്‍ണ ബാലമുരളി ചെയ്ത റോള്‍ തമിഴില്‍ നമിത പ്രമോദും അനുശ്രീ ചെയ്ത റോള്‍ പാര്‍വതി നായരുമാണ് കൈകാര്യം ചെയുന്നത്. എം.എസ് ഭാസ്കര്‍ അലന്‍സിയറുടെ വേഷത്തില്‍ എത്തുമ്ബോള്‍ സമുദ്രകനിയാണ് വില്ലനായി എത്തുന്നത്. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Mobile AppDownload Get Updated News