മലയാളസിനിമയിലെ ഒരു സൂപ്പര്‍താരത്തിന്‍റെ ജീവിത കഥയാണ് ചിത്രത്തിന് പ്രമേയമാകുന്നതെന്നാണ് അണിയറസംസാരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഒരു കുറ്റവാളഇയുടെ കഥ എന്ന ടൈറ്റിലോടെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കിയ യുവാവ് നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തെ കുറിച്ചും തന്‍റേടിയായ ഒരു സ്ത്രീയുടെ കഥയുമാണ് ചിത്രം സംസാരിക്കുന്നതെന്ന് അറിയുന്നു. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ് എന്നിവരും കൂടാതെ മറ്റു മുപ്പതോളം താരങ്ങളും ചിത്രത്തിലുണ്ട്. ഗോപീ സുന്ദറാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സുധീർ സുരേന്ദ്രനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
Mobile AppDownload Get Updated News