പുണ്യാളന്‍റെ വമ്പൻ വിജയത്തിന് ശേഷം ജയസൂര്യയും രഞ്ജിത്തും വീണ്ടുമെത്തുന്നു. ഞാൻ മേരിക്കുട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തു വിട്ടുകൊണ്ട് ജയസൂര്യയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായാണ് പുതിയ വരവെന്നാണ് ജയസൂര്യ കുറിച്ചിരിക്കുന്നത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. സാനിറ്ററി നാപ്കിന്നിൽ എഴുതിയിരിക്കുന്ന ടൈറ്റിലോടെയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. അതിനാൽ തന്നെ ചിത്രം എന്ത് കഥയാണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന ആകാംക്ഷ ഇപ്പോഴേ ആരാധകരിൽ ഉടലെടുത്തിട്ടുണ്ട്.
ജയസൂര്യ തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജയസൂര്യയുടെയും രഞ്ജിത്തിന്‍റെയും നിര്‍മ്മാണ സംരംഭമായ ഡ്രീംസ് ബിയോണ്ട് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ഇരുവരുടെയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസ് റിലീസാണ് ചിത്രം തീയ്യേറ്ററുകളിലെത്തിക്കുക.
ജയസൂര്യയുടേതായി അടുത്തിടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കാഴ്ചവെച്ചത്. പുണ്യളൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ വമ്പൻ വിജയത്തിന് ശേഷം പുറത്തിറങ്ങിയ ആട് 2 ഉം മികച്ച പ്രതികരണങ്ങളുമായി തീയ്യേറ്ററുകളിൽ മുന്നേറുകയാണ്.
Mobile AppDownload Get Updated News