ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് ''ആണെങ്കിലും അല്ലെങ്കിലും''. റൊമാന്‍റിക് കോമഡിയായൊരുക്കുന്ന ചിത്രം നവാഗതനായ വിവേകാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. കാതറിന്‍ ട്രീസയാണ് നായികയാവുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, ഷറഫുദ്ദീന്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ഷമ്മി തിലകന്‍, സ്ഫടികം ജോര്‍ജ്, കോട്ടയം പ്രദീപ്, അല്‍സബിദ്, ആനന്ദം ഫെയിം തോമസ്, ആതിരാ പട്ടേല്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, പ്രസീദ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ഭ്രമരം, ഈ അടുത്തകാലത്ത് എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അരുണ്‍ എ.ആര്‍, അജയ് രാഹുല്‍, വിവേക് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്ത് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, ശ്രീരേഖ എന്നിവരുടെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതംപകരുന്നു.
Mobile AppDownload Get Updated News