Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ധനുഷ് ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക്

$
0
0

തമിഴ് സൂപ്പർ താരം ധനുഷ് ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക്. പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനായ റൊമെയ്ന്‍ പ്യൂര്‍ട്ടോലാസിന്‍റെ 'ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍ ആന്‍ ഐക്കാ വാര്‍ഡ്രോബ്' എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരത്തിലാണ് ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആജ എന്ന ഇന്ത്യൻ കലാകാരനായാണ് ധനുഷ് വെള്ളിത്തിരയിൽ എത്തുന്നത്. പ്രശസ്ത ഇറാനിയൻ സംവിധായകനായ മാർജാനെ സട്രാപിയാണ് ചിത്രത്തിന്‍റെ സംവിധാനം.

ധനുഷിന്‍റെ ആദ്യ സംവിധാന സംരംഭമായ പവർ പാണ്ടിയുടെ തിരക്കുകളിലാണ് താരം ഇപ്പോൾ. ഇതിന് ശേഷം വെട്രിമാരൻ സംവിധാനം ചെയുന്ന വാട ചെന്നൈയിലും ധനുഷ് നായകനാകും. ഈ തിരക്കുകൾക്ക്‌ ശേഷമാകും ഹോളിവുഡ് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക. ഇന്ത്യ, പാരീസ്,മൊറോക്കോ തുടങ്ങിയ നഗരങ്ങളിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം.ഉമാ തുര്‍മാന്‍, അലസ്‌കാണ്ടര്‍ ഡഡാറിയോ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>