മലയാളികള്‍ക്ക് തിരുവോണക്കാഴ്ചയായി 'പുലിമുരുകനി'ലെ ആദ്യഗാനം. ഡോ. കെജെ യേശുദാസും കെഎസ് ചിത്രയും ആലപിച്ച 'കാടണിയും കാല്‍ച്ചിലമ്പേ' എന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറങ്ങിയത്.
ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം രചിച്ചത് റഫീക്ക് അഹമ്മദാണ്. മോഹന്‍ലാലിനൊപ്പം കമാലിനി മുഖര്‍ജി, ബേബി ദുര്‍ഗ പ്രേംജിത്ത്, ലാല്‍, സേതുലക്ഷ്മി, വിനു മോഹന്‍, നമിത എന്നിവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒക്ടോബര്‍ 7-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Mobile AppDownload Get Updated News