ലിസി-പ്രിയദര്‍ശന്‍ താര ദമ്പതികള്‍ വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതി സംയുക്ത വിവാഹമോചന ഹരജി അംഗീകരിച്ചു. ഇരുപത്തിനാലു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷമാണ് പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായത്.
വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രിയദര്‍ശെനതിരെ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തു തീര്‍പ്പുണ്ടാക്കുകയും പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചനഹര്‍ജി നല്‍കുകയും ചെയ്തു.
ഇരുവരുടെയും സ്വത്തുക്കള്‍ പങ്കുവെക്കുന്നതുള്‍പ്പടെയുള്‍പ്പടെയുള്ള നടപടികളും പൂര്‍ത്തിയതിനു ശേഷമാണ് ചെന്നൈ കുടുംബ കോടതിയാണ് വിവാഹ മോചനം അനുവദിച്ചത്.
1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹതരായത്.
Mobile AppDownload Get Updated News