September 15, 2017, 5:50 am
'പശു' എന്ന പേരിലുള്ള പുതിയ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്. എം.ഡി സുകുമാരൻ സംവിധാനം നിർവ്വഹിക്കുന്ന ഈ പുതിയ ചിത്രം പേരിലെ പ്രത്യേകതകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും വരാനിരിക്കുന്ന പുത്തൻ സിനിമകളിൽ ഏറെ പ്രതീക്ഷ നൽകുന്നതുമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പോസ്റ്റർ പ്രകാശനവും ഏറെ വ്യത്യസ്തമായിരിക്കുകയാണ്.
![]()
ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചിരിക്കുന്നത് ഒരു ഉശിരൻ കാളയാണ്. കാശി എന്നുപേരുള്ള
കാളയെ ഇതിനായി കൊണ്ടുവരികയായിരുന്നു. സിനിമാലോകത്ത് കൗതുകകരമായ അപൂർവ്വം പോസ്റ്റർ പ്രകാശനങ്ങളിലൊന്നായിരിക്കുകയാണ് ഇത്. കലാസംവിധായകൻ കൈലാസും പരസ്യകലാകാരൻ സജീഷ് എം.ഡിസൈനും ചേർന്നാണ് പോസ്റ്റർ അനാവരണത്തിനായി കാളയെ എത്തിച്ചത്.
ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പശു പ്രധാനകഥാപാത്രമാകുന്ന ചിത്രത്തിന്റെ പോസ്റ്റർ കാള പുറത്തിറക്കിയതോടെ റിലീസിന് മുന്നേ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയമായിരിക്കുകയാണ് ഈ ചിത്രം.
pasu poster launch pasu poster launch by a bull.
Mobile AppDownload Get Updated News
↧
September 15, 2017, 8:12 am
സീരിയല്‍ വിരോധികള്‍ പോലും ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഉപ്പും മുളകും. ഈ പരിപാടി വളരെ പെട്ടെന്നാണ് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. പതിവു ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇൗ സീരിയൽ.
പ്രേക്ഷകരെ വെറുപ്പിക്കാത്ത ചുരുക്കം ചില ടെലിവിഷന്‍ സീരിയലുകളിലൊന്നാണിത്. ബാലുവും, നീലിമയും മുടിയനും, കേശുവും ശിവയുമെല്ലാം പ്രേക്ഷക കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. ഇവരുടെ പുതിയ ചിത്രങ്ങൾ കാണാം.
![]()
![]()
![]()
Uppum Mulakum Serial Actress & Actors Uppum Mulakum is a widely accepted serial by malayalees around the world. The serial holds record number of views on Youtube
Mobile AppDownload Get Updated News
↧
↧
September 15, 2017, 8:37 am
നടന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീലയിലെ പാട്ട് റിലീസ് ചെയ്തു. ആര് ചെയ്ത പാപമിന്നു പേറിടുന്നു രാമാ..തീ പിടിച്ചു പോലെയങ് പാഞ്ഞിടുന്നു ലീല..കാട് കേറി നീ ഒളിച്ചു കാത്തിരിക്കാ രാമ..സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല എന്ന് തുടങ്ങുന്ന പാട്ടിന് നല്ല വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയല്‍ ലഭിച്ചിരിക്കുന്നത്.
പുതുമുഖ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിലാണ് ദിലീപ് എത്തുന്നത്. ചിത്രം 'രാമലീല' ഈ മാസം 28ന് തിയേറ്ററിലെത്തും.
Watch Dileep's Ramaleela Official Audio Song
Dileep's Ramaleela Official Audio Song is out. RamLeela hit theatres on September 28st
Mobile AppDownload Get Updated News
↧
September 15, 2017, 10:21 am
ധനുഷ് ആദ്യമായി മലയാളത്തിലെത്തുന്ന തരംഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിൽ ടൊവീനോ നായകനായി അഭിനയിക്കുന്നത്.
പുതുമുഖമായ സന്ധ്യാ ബാലചന്ദനാണ് ചിത്രത്തിലെ നായിക. ഷമ്മി തിലകന്‍, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍.
Tharangam Official Trailer
Tovino Thomas’ film Tharangam’s official trailer is out, and it is about love,camaraderie and a whole lot of chaos!
Mobile AppDownload Get Updated News
↧
September 15, 2017, 10:27 am
നടന്‍ നീരജ് മാധവ് തിരക്കഥയെഴുതുന്ന 'ലവകുശ' എന്ന സിനിമയുടെ ആദ്യ ഗാനം പുറത്ത്.ഗോപി സുന്ദർ ഈണമിട്ട അയപ്പന്റമ്മ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ഹരിനാരായണൻ, ഗോപി സുന്ദർ, നീരജ് മാധവ് എന്നിവർ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് അജു വർഗീസും നീരജ് മാധവും ചേർന്നാണ്.
ബിജു മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്.നീകോഞാചാ എന്ന ചിത്രം സംവിധാനം ചെയ്ത ഗിരീഷ് മനോയാണ് സംവിധായകന്‍. ദീപ്തി സതിയാണ് നായിക. ജയ്‌സണ്‍ എളങ്കുളവാണ് നിര്‍മ്മാണം. ലവന്‍ എന്ന കഥാപാത്രത്തെ നീരജ് മാധവും കുശനെ അജുവും അവതരിപ്പിക്കുന്നു. സെപ്തംബറിലാണ് റിലീസ്.
Ayyappantamma Official Video Song
Ayyappantamma Official Video Song from lavakusha.
Mobile AppDownload Get Updated News
↧
↧
September 15, 2017, 9:33 pm
ഇന്ന് ഇതിഹാസ സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയുടെ 101-ാം ജന്മ വാർഷികദിനം. കര്‍ണ്ണാടക സംഗീതത്തെ ഉപാസിച്ചുകൊണ്ട് പ്രതിസന്ധികളെ അകറ്റിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണ് ഭാരതരത്‌നയ്ക്ക് അര്‍ഹയായ എം.എസ്. സുബ്ബലക്ഷ്മിയുടേത്. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേയും ഉണര്‍ത്തു പാട്ടായ സുപ്രഭാതത്തിലൂടെ എല്ലാവര്‍ക്കം ഇന്നും സുപരിചിതയുമാണ് സുബ്ബലക്ഷ്മിയെ.
വെങ്കടേശ്വര സുപ്രഭാതത്തിലൂടെ മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കിയ സംഗീതജ്ഞയാണ് എം എസ് സുബ്ബലക്ഷ്മി. കണ്ണുകള്‍ അടച്ച് ഭക്തിപൂര്‍വം രാഗ താള ലയങ്ങളെ കര്‍ണ്ണാടക സംഗീതത്തിലൂടെ സംഗീതാസ്വാദകരില്‍ എത്തിക്കാന്‍ സുബ്ബലക്ഷ്മിക്കു കഴിഞ്ഞു. 1916 സെപ്തംബര്‍ 16 ന് മധുരൈയില്‍ ജനിച്ച മധുരൈ ഷണ്‍മുഖവടിവ് സുബ്ബലക്ഷിമിയെന്ന എം എസ്സ് സുബ്ബലക്ഷ്മി ഭാരതത്തിന്റെ വാനമ്പാടിയായാണ് അറിയപ്പെടുന്നത്. 1932 ല്‍ കര്‍ണ്ണാടക സംഗീത ലോകത്ത് തന്റെ വരവറിയിച്ച് കടന്നുവന്ന സുബ്ബലക്ഷ്മി.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തു. 1954 രാജ്യ പരമോന്നത ബഹുമതിയായ പത്മഭൂഷണും 1975 ല്‍ പദ്മവിഭൂഷണും നല്‍കി ആദരിച്ചു. ത്യാഗരാജ കീര്‍ത്തനങ്ങളുടെ ആലാപനത്തിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി ഐക്യരാഷ്ട്ര പൊതുസഭയിലും ഇന്ത്യയെ പ്രതിനിധീകരിച്ച് കീര്‍ത്തനങ്ങള്‍ ആലപിച്ചു. 2004 ഡിസംബര്‍ 11 ന് എണ്‍പത്തിയെട്ടാം വയസ്സില്‍ എം എസ്് സുബ്ബലക്ഷ്മിയെന്നസംഗീത വിസ്മയം വിടപറഞ്ഞെങ്കിലും ഇന്നും സുബ്ബലക്ഷ്മി ഒരത്ഭുതമായി തന്നെ ഓരോ സംഗീത പ്രേമിയുടെ മനസ്സിലുണ്ട്.
MS Subbulakshmi 101 years
MS Subbulakshmi: 101 years of a Carnatic legend.
Mobile AppDownload Get Updated News
↧
September 16, 2017, 12:26 am
പ്രണവ് മോഹന്‍ലാലിന്റെ ആദ്യനായകചിത്രം ആദി അണിയറിയില്‍ ഒരുങ്ങുകയാണ്. പ്രണവ് മോഹന്‍ലാലും ചിത്രത്തിന്റെ സ്‌പോട്ട് എഡിറ്റര്‍ വി എസ് വിനായക്കിനും ഒപ്പം ജോലി ചെയ്യുന്ന ഫോട്ടോ ഇപ്പോൾ ഇന്റര്‍നെറ്റിലൂടെ വൈറലായിരിക്കുന്നത്. പ്രണവ് നായകനായി അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണെങ്കിലും മുമ്പ് പല സിനിമയുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തില്‍ നിന്നും കാണാന്‍ കഴിയുന്നത്. ഓണത്തിന് ലൊക്കേഷനിൽ പ്രണവിന്റെ ജിമ്മിക്കി കമ്മൽ ഡാൻസും വൈറലായിരുന്നു.
സാധാരണ അഭിനയം കഴിഞ്ഞാല്‍ താരങ്ങള്‍ വിശ്രമത്തിന് പോവുന്നതാണ് പതിവ്. എന്നാല്‍ പ്രണവ് താന്‍ അഭിനയിച്ച രംഗങ്ങള്‍ സ്വാഭാവികതയോടെ തന്നെ കാണുന്നതിന് വേണ്ടിയാണ് എഡിറ്ററിനൊപ്പം കൂടിയിരിക്കുന്നത്. ഇത്തരത്തിലൊരു പരിശോധന താരങ്ങള്‍ക്ക് അവരുടെ അഭിനയത്തിന്റെ അവസ്ഥ എന്താണെന്ന് നേരിട്ട് തന്നെ മനസിലാക്കാനും അതിന്റെ കുറവുകള്‍ വേഗം മാറ്റുന്നതിനും സാധിക്കും. അത്തരത്തില്‍ തന്റെ സിനിമയോട് ആത്മാര്‍ത്ഥ കാണിക്കുന്ന താരമാണ് പ്രണവെന്ന് ഈ ചിത്രത്തില്‍ നിന്നും വ്യക്തമാണ്. വിനായക് തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ആഗസ്റ്റ് 1 ന് ചിത്രീകരണം ആരംഭിച്ച സിനിമ ഹൈരാബാദ് നിന്നുമായിരുന്നു ഇപ്പോള്‍ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, ലെന, അനുശ്രീ, അദിതി രവി എന്നിവര്‍ക്കൊപ്പം ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, നോബി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.
location pic from pranav mohanlal's aadhi
location pic from pranav mohanlal's aaadhi goes viral.
Mobile AppDownload Get Updated News
↧
September 16, 2017, 12:38 am
ലിജോ ജോസഫ് പെല്ലിശേരി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റം ചിത്രം അങ്കമാലി ഡയറീസ് കൊറിയയിലേക്ക്. സൗത്ത് കൊറിയയില്‍ നിന്നും അടുത്ത് വരാനിരിക്കുന്ന ബുസന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അങ്കമാലി ഡയറീസും പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
അങ്കമാലി ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ നായകനും നായികയുമടക്കം 89 പുതുമുഖങ്ങളെ അണിനിരത്തിയായിരുന്നു ലിജോ ജോസ് അങ്കമാലി ഡയറീസ് ഒരുക്കിയത്. സിനിമയുടെ കഥയൊരുക്കിയത് നടന്‍ ചെമ്പന്‍ വിനോദായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു സിനിമ നിര്‍മിച്ചത്.
മുമ്പ് പൃഥ്വിരാജ് നായകനായ ഉറുമിക്ക് ഈ ഫിലിം ഫെസ്റ്റിവലില്‍ അവസരം ലഭിച്ചിരുന്നു.രാജമൗലിയുടെ ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
Angamaly Diaries goes for Bussan Film Festival
Angamaly Diaries All Set To Go To Busan International Film Festival.
Mobile AppDownload Get Updated News
↧
September 16, 2017, 2:51 am
പൃഥ്വിരാജിന്റെ ഒാണച്ചിത്രമായി എത്തിയ 'ആദം ജോണി'ൽ പൃഥ്വി ആലപിച്ച ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. അരികില്‍ ഇനി ഞാന്‍ വരാം എന്ന മെലഡിയാണ് പൃഥ്വി ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ജിനു വി അബ്രഹാം സംവിധാനം ചെയ്ത ചിത്രത്തിൽ ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിവരാണ് നായികമാര്‍. മണിയന്‍ പിള്ള രാജു, രാഹുല്‍ മാധവ്, സിദ്ധാര്‍ത്ഥ് ശിവ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.
Arikil Ini Njaan Varaam Song Video from Adam Joan is out
Arikil Ini Njaan Varaam Song from Adam Joan sung by Prithviraj is out.
Mobile AppDownload Get Updated News
↧
↧
September 16, 2017, 3:54 am
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലനി'ലെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി.
ക്രെെം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും വില്ലനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇവരെ കൂടാതെ തെലുങ്ക് താരങ്ങളായ ശ്രീകാന്തിന്റെയും റാഷി ഖന്നയുടേയും ആദ്യ മലയാള ചിത്രമാണ് വില്ലൻ.
ബി. ഉണ്ണികൃഷ്ണൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസയുടേതാണ് ഛായാഗ്രഹണം. റോക്ക്‍ലൈന്‍ എന്റര്‍ടൈന്‍മെന്റ്സ് പ്രെെവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ക്‍ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
New posters of Mohanlal's Villain is out Mohanlal starrer Villain's new posters are out.
Mobile AppDownload Get Updated News
↧
September 16, 2017, 11:02 pm
ടോവിനോ തോമസ് നായകനാവുന്ന 'ലൂക്ക'യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. അരുൺ ബോസ് ആണ് ചിത്രത്തിൻെറ സംവിധായകൻ. ലിൻേറാ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ.
Tovino Thomas's Luca first look poster Tovino Thomas's new movie Luca's first look poster released.
Mobile AppDownload Get Updated News
↧
September 17, 2017, 1:23 am
ദിലീപ് ചിത്രം രാമലീല കാണണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചകൾ നടക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിൻെറ സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു ഭാഗത്തെ ക്യാംപെയിൻ.
എന്നാൽ സിനിമ ഒരു കൂട്ടായ്മയുടേതാണെന്നും അതിലെ ഒരു നടൻ പ്രതിയായെന്ന് കരുതി കാണാതിരിക്കുന്നത് ശരിയല്ലെന്ന് മറുകൂട്ടരും വാദിക്കുന്നു. ഇതിനിടയിൽ സിനിമയെ കൂവിത്തോൽപ്പിക്കുന്ന രീതി ശരിയല്ലെന്ന അഭിപ്രായവുമായി സംവിധായകൻ ആഷിഖ് അബു. ദിലീപിനെതിരെ പറഞ്ഞതിന് നേരത്തെ ഫാൻസ് അസോസിയേഷൻ ആഷിഖിനെതിരെ തിരിഞ്ഞിരുന്നു. ആഷിഖും ഫാൻസുകാർക്ക് മറുപടി നൽകിയിരുന്നു.
"കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും തന്നെ പരിഷ്കൃതമല്ല. ഈ അതിവൈകാരിക പ്രകടനങ്ങൾ വിപരീതഫലമുണ്ടാകും എന്നലാതെ ഒരുതരത്തിലും സത്യം പുറത്തുവരുന്നതിന് ഹേതുവാകില്ല." - ഇതാണ് രാമലീല വിഷയത്തിൽ ആഷിഖ് അബുവിൻെറ നിലപാട്.
Aashiq Abu on Dileep's RamaLeela
Director Aashiq Abu reacted on Dileep's upcoming movie RamaLeela in a Facebook post.
Mobile AppDownload Get Updated News
↧
September 17, 2017, 2:38 am
ലൈംഗിക സീനുകളിൽ എന്തിനാണ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതെന്ന് കങ്കണ റണൗട്ടിനോട് സെൻസർ ബോർഡ്. കങ്കണയുടെ പുതിയ ചിത്രമായ 'സിമ്രാൻ' ലെ രംഗങ്ങളെ കുറിച്ചാണ് സെൻസർ ബോർഡിൻെറ വിചിത്ര വാദം. ഈ ചിത്രത്തിലെ പത്ത് സീനുകളാണ് സെൻസർ ബോർഡ് കട്ട് ചെയ്തത്.
ചിത്രത്തിൽ ലൈംഗികതയുടെ അത്രിപ്രസരം ആണെന്നായിരുന്നു സെൻസർ ബോർഡിൻെറ വാദം. ലൈംഗിക സീനുകളിൽ ശബ്ദം തന്നെ വേണ്ടെന്നാണ് ബോർഡ് പറഞ്ഞത്. കങ്കണയുടെ ശബ്ദം, ചില വാക്കുകൾ എന്നിവ വെട്ടിമാറ്റണമെന്നും നിർദ്ദേശിച്ചു.
നേരത്തെ പങ്കജ് നിഹ്‍ലാനി സെൻസർ ബോർഡ് അധ്യക്ഷനായിരുന്ന സമയത്ത് ഇത്തരത്തിൽ നിരവധി വിവാദങ്ങളുണ്ടായിരുന്നു. ഈയടുത്താണ് നിഹ്‍ലാനിക്ക് പകരം പ്രസൂൺ ജോഷി ബോർഡിൻെറ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. ഇതിന് ശേഷമുണ്ടായ ആദ്യ വിവാദങ്ങളിൽ ഒന്നാണ് സിമ്രാൻേറത്.
Kangana Ranaut’s sex moans too loud for CBFC
It seems that the film 'Simran' is the latest victim of the censor board if reports are to be believed then Central Board of Film Certification (CBFC) has ordered 10 cuts including loud moans during a sex scene in Kangana Ranauat's 'Simran' and accordingly, the makers have accepted them all.
Mobile AppDownload Get Updated News
↧
↧
September 17, 2017, 10:57 pm
നിവിൻ പോളിയും നയൻതാരയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഇക്കൊല്ലം നടക്കില്ലെന്ന് റിപ്പോര്‍ട്ട്. നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നപ്പോൾ അടുത്തമാസം ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ രണ്ട് താരങ്ങളുടെയും ഡേറ്റുകൾ തമ്മിൽ ഇപ്പോൾ ക്ലാഷ് ഉണ്ടായതിനാൽ ചിത്രീകരണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതായി സിനിമാ വെബ്സൈറ്റുകൾ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഈ വിവരം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലാണ് ചിത്രത്തില്‍ നിവിനും നയൻസും എത്തുന്നത് എന്ന റിപ്പോര്‍ട്ട് ആരാധകരിൽ കൗതുകമുണര്‍ത്തിയിരുന്നു. അതിനാൽ തന്നെ ഇരുതാരങ്ങളുടെയും ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലവ് ആക്ഷൻ ഡ്രാമ'. അജു വര്‍ഗ്ഗീസ് നിര്‍മാതാവായി അരങ്ങേറുന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രവും അജു കൈകാര്യം ചെയ്യുന്നുണ്ട്. റൊമാന്‍റിക് കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാനാണ്.
Dhyan's debut direction 'love action drama' to be postponed: report
Actor Dhyan Sreenivasan's debute direction Movie named 'love action drama' to be postponed. says report by online film news websites
Mobile AppDownload Get Updated News
↧
September 18, 2017, 2:34 am
കളക്ടർ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായര്‍ ഐഎഎസ് ആദ്യമായി അഭിനയിച്ച ‘ഹു'(WHO) എന്ന ചിത്രത്തിന്‍റെ ടീസര്‍ ട്രെയിലർ പുറത്തിറങ്ങി.
അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളാണ് ഒരേ സമയം ഉപയോഗിക്കുന്നത്. ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, പേളി മാണി, രാജീവ് പിള്ളൈ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ഒരു ക്രിസ്തുമസ് രാത്രിയില്‍ നടക്കുന്ന ചില നിഗൂഢ സംഭവങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രം പറയുന്നത്. കേരളത്തിലും ഉത്തരാഖണ്ഡിലുമായിട്ടാണ് ചിത്രീകരിച്ചത്.
Teaser Trailer of Collector Bro movie WHO is out
Collector bro Prasanth Nair's movie Who's teaser trailer is out.
Mobile AppDownload Get Updated News
↧
September 18, 2017, 3:11 am
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'ലൂക്ക'യിൽ അഹാന കൃഷ്ണകുമാർ നായികയാകുന്നു. നവാഗതനായ അരുണ്‍ ബോസ് സംവിധാനാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് നടത്തിയത്.
സ്റ്റോറീസ് ആന്‍ഡ് തോട്ട്സ് എന്ന പേരില്‍ ആരംഭിക്കുന്ന പ്രൊഡക്ഷന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജാണ്. നിമിഷിന്റേതാണ് ഛായാഗ്രഹണം.
ലൂക്കയുടെ ഭാഗമാകുന്നതിന്റെ സന്തോഷം അഹാനയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ലിൻ്റോ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് നിർമാണം. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
Ahaana Krishnakumar will be in Tovino Thomas's Luca Ahaana Krishnakumar will be the lead role for Tovino Thomas's Luca.
Mobile AppDownload Get Updated News
↧
September 18, 2017, 3:37 am
റായ് ലക്ഷ്മി വൻ തിരിച്ചുവരവ് നടത്തുന്ന ബോളിവുഡ് ചിത്രം 'ജൂലി 2'ലെ ടൈറ്റിൽ സോങ് പുറത്തിറങ്ങി. ദീപക് ശിവദാസനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലി 2 നേഹ ദൂപിയ നായികയായ ജൂലി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്.
ഗ്ലാമർ ലുക്കിലാണ് റായ് ലക്ഷ്മി ടൈറ്റിൽ ട്രാക്കിൽ വരുന്നത്. ആദിത്യ ശ്രീവാസ്തവ, രവി കിഷന്‍, പങ്കജ് തൃപാതി, നിഷികാന്ത് കാമനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഒക്ടോബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
Raai Laxmi looks stunning; Julie 2 title track is out
Rai Laxmi starrer Julie 2's title track is out.
Mobile AppDownload Get Updated News
↧
↧
September 18, 2017, 5:22 am
യുവതാരം ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'കാറ്റി'ന്‍റെ പുതിയ പോസ്റ്റര്‍ എത്തി. പദ്മരാജൻ കഥയിലൂടെ പിറന്ന നുഹുക്കണ്ണ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത്കുമാറും മാനസ രാധാകൃഷ്ണനുമാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചെല്ലപ്പന്‍ എന്ന മുഖ്യ കഥാപാത്രമായി മുരളി ഗോപിയും ചിത്രത്തിലെത്തുന്നുണ്ട്. പാലക്കാടാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. 1970കളില്‍ നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയില്‍ സംവിധായകന്‍, നിര്‍മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനായ അരുണ്‍ കുമാര്‍ അരവിന്ദ് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് ഇത്. പദ്മരാജന്‍റെ മകനായ അനന്ത പദ്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പദ്മരാജന്‍റെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ത്താണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.
Kaattu malayalam movie: New Poster is out
Actor Asif Ali's upcoming malayalam Movie Named Kaattu: New Poster is out
Mobile AppDownload Get Updated News
↧
September 18, 2017, 10:12 am
താൻ ഹിന്ദു യുവാവിനെ വിവാഹം കഴിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചവർക്കെതിരെ നടി അൻസിബ. ഹൈന്ദവ രീതിയിലെ വിവാഹ വേഷത്തില്‍ അന്‍സിബയുടേയും ഒരു യുവാവിന്റേയും ഫോട്ടോയും ഉള്‍പ്പെടുത്തിയായിരുന്നു അന്‍സിബയുടെ വിവാഹ വാര്‍ത്ത വിശ്വസനീയമായ രീതിയില്‍ ആരൊക്കെയോ ചേര്‍ന്ന് പ്രചരിപ്പിച്ചത്.
എന്നാല്‍ അത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അന്‍സിബ. താന്‍ അഭിനയിച്ച ഒരു ഷോര്‍ട്ട് ഫിലിമിലെ വിവാഹ സീനില്‍ നിന്നും എടുത്ത ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഈ നിമിഷം വരെ ഞാന്‍ വിവാഹിതയായിട്ടില്ല, ഈയടുത്ത് വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍സിബ വ്യക്തമാക്കുന്നു.
വിവാഹ വാര്‍ത്ത വ്യാജമാണെന്ന് അന്‍സിബ തന്നെ വ്യക്തമാക്കിയതോടെ വാര്‍ത്ത നല്‍കിയ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിച്ചും വാര്‍ത്ത നല്‍കിയിട്ടുണ്ട്. തന്റെ വിവാഹ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് തെറ്റായ വാര്‍ത്തയായിരുന്നു എന്ന് സമ്മതിച്ച് തന്നോട് ക്ഷമ ചോദിച്ചതായും അന്‍സിബ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അന്‍സിബ തന്റെ വിവാഹ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയത്. സെലിബ്രിറ്റി എന്നതിനപ്പുറം ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. തെറ്റായ ഒരു വാര്‍ത്ത നല്‍കുമ്പോള്‍ നിങ്ങളുടെ വീട്ടിലും സ്ത്രീകള്‍ ഉണ്ടെന്ന് ഓര്‍ക്കണമെന്നും അന്‍സിബ പറയുന്നു.
വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെ വിളിച്ച് ചോദിക്കാമായിരുന്നു. ഇതുപോലൊരു ന്യൂസ് ഒരാളുടെ ലൈഫ് എത്രമാത്രം തകര്‍ക്കുമെന്ന് ചിന്തിക്കണം. സത്യമാണെന്ന് പോലും അന്വേഷിക്കാതെ എങ്ങിനെയാണ് വാര്‍ത്ത നല്‍കാനാകുന്നതെന്നും അന്‍സിബ ചോദിക്കുന്നുണ്ട്.
ansiba aginst online news sites
ansiba aginst online news sites who circulate fake news about her wedding.
Mobile AppDownload Get Updated News
↧
September 18, 2017, 10:31 am
'ജിമിക്കി കമ്മല്‍' തരംഗത്തില്‍ ഏറ്റവും തിളങ്ങിയത് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ ഷെറിലാണ്. ട്രെന്‍ഡിങ് പട്ടികയില്‍ ഇടം പിടിച്ച ഷെറിലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ തമിഴിലെ ഹിറ്റ് സംവിധായകന്‍ രവികുമാര്‍ വിജയിയെ നായകനാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഷെറിലിനെ ക്ഷണിക്കുകയും ചെയ്തു.
എന്നാല്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണ് ഷെറില്‍ അറിയിച്ചത്. രവികുമാറിന്റെ ഓഫീസില്‍ നിന്നും വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ താന്‍ ക്ലാസിലായിരുന്നു. അഭിനയിക്കാന്‍ താത്പര്യമുെണ്ടങ്കില്‍ തിരിച്ച് വിളിക്കാന്‍ പറഞ്ഞു. എന്നാല്‍ തിരിച്ച് വിളിച്ച താന്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന രീതിയിലാണ് പ്രതികരിച്ചതെന്നും അധ്യാപനവുമായി മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും ഷെറില്‍ അറിയിച്ചു. അതിനാല്‍ തന്നെ ഏത് സിനിമയില്‍ നിന്നും അവസരം വന്നാലും അധ്യാപനം തന്നെയാണ് പ്രാധാന്യം എന്ന നിലപാടാണ് ഷെറിലിന്റേത്. ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ ഫോൺ അഭിമുഖത്തിലാണ് ഷെറിൽ ഇത് വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍ വലിയ തരംഗമാണ് ഷെറിലിന്റെ നൃത്തം സൃഷ്ടിച്ചത്. ഇത് പരിഗണിച്ചാണ് രവികുമാര്‍ തന്റെ പുതിയ ചിത്രത്തിലേക്ക് ഷെറിലിനെ ക്ഷണിച്ചത്.
sherril denies to act with vijay
sherril denies the opportunity to act with vijay.
Mobile AppDownload Get Updated News
↧