'അമര്‍ അക്ബര്‍ അന്തോണി' എന്ന വിജയചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കട്ടപ്പനയിലെ ഋതിക് റോഷന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് ഈ ചിത്രത്തില്‍ നായകന്‍. പ്രയാഗ മാർട്ടിനാണ് നായിക.
സിനിമാനടനാകാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ കഥ പറയുന്ന സിനിമയില്‍ സലിംകുമാര്‍, സിദ്ദീഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി എന്നിവരും താരങ്ങളാണ്.ഷാംദത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. നടന്‍ ദിലീപും ഡോ. സക്കറിയാ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മാണം.
Mobile AppDownload Get Updated News