ഇ 4 എന്‍റര്‍ടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി.വി സാരഥിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജയകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. ഫോര്‍ട്ട് കൊച്ചിയും ശ്രീലങ്കയുമാണ് ചിത്രത്തിന്‍റെ പ്രധാന ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത് വാർത്തയായിരുന്നു. ചിത്രീകരണം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോൾ വൈദികനെ കൊണ്ട് വെഞ്ചരപ്പിച്ച ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 'എസ്ര' എന്ന വാക്കിന് ജൂതഭാഷയില്‍ 'രക്ഷിക്കൂ' എന്നാണ് അര്‍ത്ഥം കല്‍പ്പിക്കുന്നത്.
മോഷൻ പോസ്റ്റര്‍ കാണാം
Ezra Movie Motion Poster Prithviraj, Tovino Thomas
Mobile AppDownload Get Updated News