നൂറു കോടി മുതൽ മുടക്കിൽ മാമാങ്കത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചെങ്ങഴി നമ്പ്യാരിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കില്ലേരി ചാപ്പന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ടോവിനൊ തോമസ് അവതരിപ്പിക്കുന്ന പുതുമന പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ശിഷ്യനാണ് കില്ലേരി ചാപ്പന്‍. അരുണ്‍ രാം കൃഷ്ണയാണ് കില്ലേരി ചാപ്പനെ അവതരിപ്പിക്കുന്നത്. സിധില്‍ സുബ്രഹ്മണ്യനാണ് സംവിധാനം. പതിനഞ്ചാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലെത്തുന്നുണ്ട്.
Mobile AppDownload Get Updated News