'പ്രേത'ത്തിന് ശേഷം ഒരു പ്രണയചിത്രവുമായി സംവിധായകന്‍ രഞ്ജിത്ത് ശങ്കർ. ഫേസ്ബുക്കിലാണ് തന്‍റെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ അദ്ദേഹം പുറത്തിറക്കിയത്. 'രാമന്‍റെ ഏദന്‍തോട്ടം' എന്ന വ്യത്യസ്തതയാർന്നപേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നത്. മതവൈരം ഏറിയിരിക്കുന്ന കാലത്ത് ഏതുതരം സമീപനമാണ് ചിത്രത്തിലൂടെ രഞ്ജിത്ത് ഉദ്ദേശിക്കുന്നതെന്ന് കാത്തിരുന്ന് കാണണം. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ ഉടൻ അറിയിക്കുമെന്നാണ് സംവിധായകന്‍റെ ഉറപ്പ്.
Mobile AppDownload Get Updated News