കൊച്ചി: ദിലീപ് - കാവ്യ വിവാഹത്തിൽ മഞ്ജുവിൻെറ പ്രതികരണം എങ്ങനെയായിരിക്കും എന്നതാണ് ഏവരുടേയും ആകാംക്ഷ, വിവാഹം നടക്കുമ്പാൾ മഞ്ജു വാര്യര്‍ എവിടെയായിരിക്കും എന്നാണ് പലരും ചിന്തിച്ചത്. രാവിലെ മുതല്‍ മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച്‌ഡ് ഓഫാണെന്നാണ് സിനിമലോകത്തുള്ളവർ പറയുന്നത്. സൈറ ബാനു എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് മഞ്ജു ഇപ്പോള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തായിരുന്നു ഷൂട്ടിങ്. പ്രതികരണം ഒഴിവാക്കാനാണ് മഞ്ജു ഫോൺ ഒാഫ് ചെയതതെന്നാണ് വിവരം. ദിലീപ്-കാവ്യ ബന്ധമാണ് രണ്ടു പേരുടേയും വിവാഹ വിവാഹ തകർച്ചയ്ക്ക് കാരണമെന്ന് ഗോസിപ്പുകളുണ്ടായിരുന്നു.
Mobile AppDownload Get Updated News