ഹോട്ടൽ വേദാന്തായിൽ സിനിമ ഷൂട്ടിംഗ് നടക്കാറുള്ളതിനാൽ സിനിമയുടെ പൂജയെന്നാണ് ജീവനക്കാർ പോലും കരുതിയത്. വിവാഹത്തിനാവശ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്തത് നാദിര്‍ഷയും സുഹൃത്തുക്കളുമാണ്. വിവാഹവേദിക്കരികെ കര്‍ശന സുരക്ഷയും ഒരുക്കിയിരുന്നു. നവംബര്‍ 25ന് സിനിമയുടെ പൂജയെന്ന് കരുതി കാത്തിരുന്നവര്‍ക്കാണ് അര്‍ധ രാത്രിയില്‍ അപ്രതീക്ഷ എസ്എംഎസുകളെത്തിയത്.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തലേദിവസം ദിലീപ് തന്നെയാണ് ഫോണില്‍ വിളിച്ച് വിവരം പറഞ്ഞത്. കേരളത്തിലെ സിനിമാ ആരാധകര്‍ക്ക് മുഴുവന്‍ ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് നടന് ദിലീപും നടി കാവ്യാമാധവനും വിവാഹിതരായത്.
Mobile AppDownload Get Updated News