'പൂമരം' സിനിമയിലെ ഞാനും ഞാനും എന്‍റെ ആളും എന്ന പാട്ടിന്‍റെ രചിയിതാക്കളെ ഒടുവിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശികളായ ആശാൻ ബാബുവും ദയാൽ സിങ്ങുമാണ് 20 വർഷം മുമ്പ് ഈ പാട്ടിന് രൂപം കൊടുത്തതെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ആശാൻ ബാബു ഇപ്പോൾ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റിയിലെ (കിഡ്‌സ്) സെക്യൂരിറ്റി ജീവനക്കാരനാണ്. ഇവരുടെ ഗാനം നിരവധി നാടൻപാട്ടുകാർ ഏറ്റുപാടാറുമുണ്ട്. അങ്ങനെയാണ് മഹാരാജാസിലുമെത്തിയത്. അവിടെ എബ്രിഡ് ഷൈന്‍റെ പുതിയ ചിത്രത്തിനായി ഫൈസൽ റാസി എന്ന സംഗീതസംവിധായകൻ സംഗീതമിട്ട് പാടുകയായിരുന്നു. സംവിധായകൻ എബ്രിഡ് ഷൈനിനെ ഉടൻ കാണാനാണ് ഇവരുടെ അടുത്ത നീക്കം.
കടപ്പാട് - ന്യൂസ് 18 ചാനൽ
Mobile AppDownload Get Updated News