ഇടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ തിരിച്ച് വരുന്നത്. ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് സോളോ.
ചിത്രത്തിൽ തമിഴ് താരം തമിഴ് താരം അന്‍സണിൻെറ നായികയാണ് ആൻ. 2015-ല്‍ പുറത്തിറങ്ങിയ നീനയാണ് ആന്‍ അഗസ്റ്റിന്‍ അവസാനമായി അഭിനയിച്ച ചിത്രം. പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷം ആന്‍ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
മലയാളസിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയവുമായിയിട്ടായിരിക്കും സോളോ എത്തുക എന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.
English Summary: After one year Ann Augustine is back to M'town for the Malayalam-Tamil bilingual Solo, directed by Bejoy Nambiar
Mobile AppDownload Get Updated News