വിവാദമായ 'മെമ്മറീസ് ഓഫ് എ മെഷീൻ' എന്ന ഹസ്വചിത്രത്തിൽ അഭിനയിച്ച കനി കുസൃതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോർട്ട് ചെയ്‌ത് പൂട്ടിച്ചു.
ബാല്യകാലത്തെ ലൈംഗിക അഭിനിവേശങ്ങളും അത് ദുരുപയോഗം ചെയുന്നവരുടേയും കഥപറഞ്ഞ ഈ ഹസ്വചിത്രം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഷൈലജ പന്തീതലയാണ് ഈ ഹസ്വചിത്രം സംവിധാനം ചെയ്തത്.
ഒരു പോൺ ചിത്രത്തിന്‍റെ രീതിയിലുള്ള മേക്കിങ്ങ് ആണ് ഇതെന്നും ഇത് സമൂഹത്തിൽ നിരവധി നെഗറ്റീവ് സന്ദേശങ്ങൾ നൽകുമെന്നും ഈ ചിത്രത്തിനെതിരെ പരാമർശമുണ്ടായിരുന്നു.
ഇതിൽ അഭിനയിച്ച നടിക്കെതിരെയാണ് ഏറ്റവും കൂടുതൽ വിമർശനങ്ങളുണ്ടായത്. എന്നാൽ ഞാൻ ഒരു നടി മാത്രമാണെന്നും ആ ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് തന്റെ അനുഭവമല്ലെന്നും അതിലെ കഥാപാത്രം പങ്കുവെച്ച ലൈംഗികതയില്‍ നിന്നും തികച്ചും വത്യസ്തമാണ് തന്റെ കാഴ്ചപ്പാട് എന്നും കനി പിന്നീട് വ്യക്തമാക്കിയിരുന്നു.
ലൈംഗികാനുഭവം തുറന്ന് പറഞ്ഞ് കനി കുസൃതി എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നത്. ഈ സിനിമ പീഡോഫീലിയയെ ന്യായീകരിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു.
Mobile AppDownload Get Updated News