ദിലീപ് കാവ്യ വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണ് സാമൂഹിക വിരുദ്ധർ. ദിലീപ് കാവ്യയെ വിവാഹം കഴിച്ച വിഷമത്തില്‍ മഞ്ജു വാര്യര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രചരണം. ആത്മഹത്യാശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് മലയാളത്തിലെ പ്രമുഖ ചാനലിന്റെ ലോഗോ ഉപയോഗിച്ചാണ് സാമൂഹിക വിരുദ്ധര്‍ ഇത്തരമൊരു കള്ളക്കഥ കെട്ടിചമച്ചിരിക്കുന്നത്. മറ്റുള്ളവരുടെ പ്രശ്നത്തില്‍ യാതൊരു സഹാനൂഭൂതിയും ഇല്ലാത്ത ഇത്തരക്കാരുടെ മനസ്സ് ക്രിമിനലുകള്‍ക്ക് തുല്യമാണെന്നാണെന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം.
Mobile AppDownload Get Updated News