മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ലീ ജൂനിന്റെ ഐക്കിന്റെ ദ് ത്രോണ്‍ നേടി. രജതമയൂരവും 15 ലക്ഷം രൂപയുമാണ് സമ്മാനം. മികച്ച നവാഗത സംവിധായകന് ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ ശതാബ്ദി പുരസ്കാരം റാറയുടെ സംവിധായകന്‍ പെപ സാന്‍ മാര്‍ട്ടിന്‍ നേടി. ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിച്ചത്. രജതമയൂരവും 10 ലക്ഷം രൂപയുമാണ് പുരസ്കാരം. ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഫിലിംസ്, ടെലിവിഷന്‍ ആന്‍ഡ് ഓഡിയോ വിഷ്വല്‍ കമ്യൂണിക്കേഷനും യുനെസ്കോയും സംയുക്തമായി ഇത്തവണ ഏര്‍പ്പെടുത്തിയ ഗാന്ധി മെഡലിന് മുസ്തഫ ഖരയുടെ കോള്‍ഡ് ഓഫ് കലന്തര്‍ എന്ന ചിത്രം അര്‍ഹമായി. ഇതേ വിഭാഗത്തില്‍ ടിഫാനി സ്യൂങ് സംവിധാനം ചെയ്ത ദി അപോളജി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. കഴിഞ്ഞ 19ന് ആരംഭിച്ച ചലച്ചിത്ര മേളയില്‍ എണ്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്.
Mobile AppDownload Get Updated News