തെന്നിന്ത്യയിലെ തിരക്കേറിയ നടി നയന്‍താരയുടെ വിവാഹവാര്‍ത്ത ഇപ്പോഴും സജീവമാണ്. 'നാനും റൌഡി താന്‍' എന്ന സിനിമയുടെ സംവിധായകന്‍ വിഘ്നേഷും നയന്‍താരയും അടുത്തവര്‍ഷം വിവാഹിതരാകുമെന്നാണ് സിനിമമാധ്യമങ്ങൾ പലരും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്നത്.
ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ചാണ് താമസമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടില്ല. തമിഴിലും തെലുങ്കിലുമായി നയന്‍താരയുടെ നിരവധി ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിനിടെ അവധിയാഘോഷിച്ച് ഇരുവരും കൂട്ടുകാരുമൊപ്പം നിൽക്കുന്ന ചിത്രം ട്വിറ്ററിൽ സജീവ ചർച്ചയായിരിക്കുകയാണ്.
Mobile AppDownload Get Updated News