തമിഴ് ജനതയെ ഒറ്റക്ക് നയിച്ച സ്ത്രീശക്തിക്ക് പ്രണാമം അർപ്പിച്ച് മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു ജയലളിതക്ക് പ്രണാമം അർപ്പിച്ചത്.
മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മടങ്ങുന്നത്. മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവിൽ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളർച്ചയായിരുന്നു ജയലളിതയുടേത്.
ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിയെന്നുവിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിതയെന്നാണ് മഞ്ജു കുറിച്ചത്.
Manju Warrier's faceboo post on Jayalalithaa's demise
Mobile AppDownload Get Updated News