Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'എസ്ര'യില്‍ പ്രേതമായെത്തുന്നത് മോഹൻലാലോ???

$
0
0

പൃഥ്വിരാജിന്‍റെ എസ്ര എന്ന ഹൊറർ ചിത്രത്തിൽ പ്രേതമായെത്തുന്നത് മോഹൻലാലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഷൂട്ടിങ്ങ് സമയം മുതലേ ചിത്രം ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്‍റെ ട്രെയിലർ ഇറങ്ങിയതോടെ ഹോളിവുഡിന് സമാനമായ ഒരു ഐറ്റം മലയാളത്തിലും ഉണ്ടെന്ന് അവകാശപ്പെടാമെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ചിത്രത്തിൽ എസ്രയായെത്തുന്നത് മോഹൻലാൽ ആണെന്ന വിഷയമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ ചൂടുള്ള ച‍ര്‍ച്ചയാകുന്നത്.

ട്രെയിലറിന്‍റെ തുടക്കത്തില്‍ കാണുന്ന തോള്‍ ചരിച്ച് നില്‍ക്കുന്ന വ്യക്തി മോഹന്‍ലാല്‍ ആണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. മുമ്പ് എസ്രയുടെ പേരിലുള്ള വിക്കിപീഡിയ പേജില്‍ സ്റ്റാര്‍ കാസ്റ്റില്‍ മോഹന്‍ലാലിന്‍റെ പേരും ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് നീക്കം ചെയ്യുകയായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടികാട്ടുന്നു.

എന്നാല്‍, എസ്രയിലെ പ്രേതം ആരാണെന്ന കാര്യം അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ ഇതുവരെ ഇല്ല. എന്നാല്‍ ഈ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ മോഹൻ ലാല്‍ ആരാധകരെ ശരിക്കും ത്രില്ലടിപ്പിച്ചിരിക്കുകയാണ്.



Mohanlal is the Title Character of Ezra?

Social media is discussing that Mohanlal is the Title Character of Ezra?


Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>