സൂപ്പർ ഹിറ്റ് ചിത്രം ഒപ്പം ഹിന്ദിയിലേക്ക്. അക്ഷയ്കുമാറാണ് നായകനെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ അടുത്ത ചിത്രം അക്ഷയ്കുമാറിന് 'ഒപ്പ'മാണെങ്കിലും അത് ഒപ്പത്തിന്റെ റീമേക്കായിരിക്കില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. ജയരാമനെ അവതരിപ്പിക്കുക ആരാണെന്ന് സംവിധായകന്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.
'ദൃശ്യ'ത്തിന്റെ ഹിന്ദി പതിപ്പിലും നായകനായ അജയ് ദേവ് ഗണ്‍ ആയിരിക്കും ഒപ്പത്തിലും നായകനെന്നാണ് സംവിധായകന്‍ പറയുന്നത്. ദൃശ്യത്തിലെ അഭിനയം ദേവ്ഗണിന് ഏറെ പ്രശംസ നേടികൊടുത്തിരുന്നു. മലയാളത്തില്‍ മികച്ച വിജയമായിരുന്ന ഒപ്പം 50 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.
English Summary: After Drishyam, Ajay Devgn to star in Hindi remake of Mohanlal's Oppam
Mobile AppDownload Get Updated News