മുംബൈ: ആയിരംവര്‍ഷം പിന്നിട്ടാലും റഫി സാബ് അനശ്വരനാണ്. അദ്ദേഹമാലപിച്ച അനശ്വര ഗാനങ്ങളിലൂടെ. അന്തരിച്ച പ്രശസ്ത ഗായകന്‍ മുഹമ്മദ് റഫിയുടെ 92-ആം ജന്മദിനമാണിന്ന്. ചൌദവി കാ ചാന്ദ് ഹോ, ജോ വാദ കിയാ തോ, ക്യാ ഹുവാ തേര വാദാ, പ്യാരാ വാദാ ഹേ, ചഡ്തി ജവാനി മേരി ചാല്‍ മസ്താനി, ഹംകോ തുംസെ ഹോ ഗയാ ഹെ പ്യാര്‍ തുടങ്ങിയ റഫിയുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ്. . ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന പ്രത്യേക റഫി അനുസ്മരണം ഇന്ന് മുംബൈയിൽ നടക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും റഫി അനുസ്മരണസമ്മേളനങ്ങളുണ്ടാകും. 56-ആം വയസിലായിരുന്നു റഫിയുടെ അന്ത്യം. ഹിന്ദി, കോങ്കണി, ഉര്‍ദു, ബോജ്പുരി, പഞ്ചാബി, ബംഗാളി, മറാത്തി, സിന്ധി, കന്നഡ, ഗുജറാത്തി, മാഘി, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 34,000 ഗാനങ്ങള്‍ റഫി ആലപിച്ചിട്ടുണ്ട്.
Mohammed Rafi's 92nd birth anniversary.
Mobile AppDownload Get Updated News