പ്ലസ് ടു വിദ്യാര്‍ഥിയായി അജു വര്‍ഗീസ് വരുന്നു. ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയില്‍ അജു പ്ലസ് ടു വിദ്യാർഥിയായാണ് വേഷമിടുന്നത്.
സ്കൂൾ ബാഗും യൂണിഫോമുമിട്ട് നിൽക്കുന്ന ചിത്രം അജു തന്റെ ഫേസ്ബുക്കിലൂടെ പങ്കു വെച്ചു. കുഞ്ഞൂട്ടനും കുടുംബവും എന്ന തലക്കെട്ടോടെയാണ് അജുവിന്റെ പോസ്റ്റ്.
കുഞ്ഞൂട്ടന്റെയും എബിയുടെയും ജീവിതത്തിന്റെ നാല് ഘട്ടങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ മറീനാ മൈക്കിളാണ് നായികയായി എത്തുന്നത്.
ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ജനുവരി 20ന് ചിത്രം തിയേറ്ററുകളിലെത്തും.
Aju Varghese act as plus two student in 'Aby'.
Mobile AppDownload Get Updated News