എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനിടെ തമിഴ് ചിത്രമായ ഭൈരവ പ്രദര്‍ശിപ്പിക്കാന്‍ ഒരു വിഭാഗം തീയറ്ററുകള്‍ തയ്യാറായതോടെയാണ് സംഘടന പിളര്‍പ്പിലേക്ക് നീങ്ങുന്നത്. ആദ്യം 31 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഭൈരവ വെള്ളിയാഴ്ച മുതല്‍ 21 തീയറ്ററുകളില്‍ക്കൂടി റിലീസ് ചെയ്തിട്ടുണ്ട്.
തീയറ്റര്‍ ഉടമകളുടെ മറ്റൊരു സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍, മള്‍ട്ടി പ്ലക്സ് ഉടമകള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍ തുടങ്ങി മേഖലയിലെ വിവിധ ആളുകളുടെ സഹകരണത്തോടെയാകും പുതിയ സംഘടന നിലവില്‍ വരുക.
A new association of theatre owners is likely to be formed under the leadership of actor Dileep.
Mobile AppDownload Get Updated News