വെള്ളി മൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം പുലിമുരുഗനു ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമെന്ന ലേബലിലാണ് പുറത്തിറങ്ങുന്നത്. ദൃശ്യത്തിനു ശേഷം ലാലിനൊപ്പം മീന നായിക വേഷത്തിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായാണ് ചിത്രത്തില്‍ ലാലേട്ടന്റെ കഥാപാത്രമെത്തുന്നത്.കുടുംബ ജീവിതത്തിലെ രസകരമായ മൂഹുര്‍ത്തങ്ങളും പ്രണയവും പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. ഈ മാസം 20നാണ് തീരുമാനിച്ചിരിക്കുന്നത്. തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്നു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ അടക്കമുള്ള ചിത്രങ്ങള്‍.
Munthirivallikal Thalirkkumbol || Marivillu Song Video Teaser.
Mobile AppDownload Get Updated News