ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം "ദ് ഗ്രേറ്റ് ഫാദറി'ലെ ആദ്യഗാനം പുറത്തിറങ്ങി. "കൊ കൊ കോഴി..' എന്നു തുടങ്ങുന്ന ഗാനം മെഗാസ്റ്റാർ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. മമ്മൂട്ടിക്കൊപ്പം ബേബി അനിഘയും നടി സ്നേഹയും ഗാനത്തിലെത്തുന്നു. ഇന്ദ്രജിത്തിന്‍റെ മക്കളായ പ്രാർഥനയും നക്ഷത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണംപകർന്നിരിക്കുന്നു.
നവാഗതനായ ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാർച്ച് 31ന് ഗ്രേറ്റ് ഫാദർ തീയറ്ററുകളിലെത്തും.
The Great Father Ko Ko Kozhi Official Video Song.
Mobile AppDownload Get Updated News