Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെ പുത്തന്‍പണം വിഷുവിനെത്തും

$
0
0

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുത്തന്‍പണം (ദി ന്യൂ ഇന്ത്യന്‍ റുപ്പി) വിഷു റിലീസായി തിയേറ്ററുകളിലെത്തും. ഏപ്രില്‍ 14 നാണ് ചിത്രത്തിന്‍റെ റിലീസ്. നോട്ടുകെട്ടുകള്‍ക്ക് പാഴ്‍‍കടലാസിന്‍റെ വിലയുള്ള ഒരു ദിവസത്തെ ഓര്‍മപ്പെടുത്തിയ ചിത്രമായ ഇന്ത്യന്‍ റുപ്പി ഒരുക്കിയ രഞ്ജിത് പുതിയ ചിത്രത്തിലൂടെ ഏറെ കാലികപ്രസക്തിയുള്ള കഥയാണ് പ്രേക്ഷകരിലേക്കെത്തിക്കുക.

നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാസര്‍ഗോഡ് ഭാഷയിലാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്. പുത്തന്‍പണത്തിന്‍റെ ഫസ്റ്റ്ലുക്ക് മുൻപ് പുറത്തു വിട്ടിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊമ്പന്‍മീശയും കുറ്റിമുടിയും ചേര്‍ന്ന പരുക്കന്‍വേഷത്തിലാണ് മമ്മൂട്ടി എത്തുക..

സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.



Mammootty's Puthan Panam to release on Vishu

Mammootty- Renjit Team's new Movie Puthan Panam(The New Indian Rupee) to release on Vishu

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles


എം. സുകുമാരന്റെ ‘ശേഷക്രിയ’എന്ന നോവലിനെക്കുറിച്ച് പി കെ പോക്കര്‍ എഴുതുന്നു..


ലീലാതിലകം; 1 മുതല്‍ 3 ശില്പങ്ങള്‍


ആനവാരി രാമൻ നായരെയും പൊൻകുരിശു തോമയെയും അടുത്തറിയാം; ബഷീറിന്റെ നോവൽ...


ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ


Premam surya tv serial story , cast and crew – malayalam dubbed version of...


പുറപ്പാട്- കുലവന്‍ നോവല്‍ നാലാം ഭാഗം


മയ്യഴിയുടെ ഇതിഹാസകാരന്റെ കൃതികള്‍ പുതിയ പതിപ്പില്‍


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


യാത്രക്കാരി രാത്രിയില്‍ ഒറ്റയ്ക്കായി; ബസ് നിര്‍ത്തിയിട്ട് കെഎസ്ആര്‍ടിസി...


പി കേശവദേവിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>