കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം '1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ്' വിഷുവിനോടനുബന്ധിച്ച് തിയറ്ററുകളിലെത്താനൊരുങ്ങുകായണ്. മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായെത്തുന്ന ചിത്രത്തിലെ യുദ്ധരംഗങ്ങളും പട്ടാളക്കാരുടെ സ്വകാര്യ ജീവിതവുമാണ് ചിത്രം. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. ഒരു വാക്കിനാൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറും ശ്വേത മോഹനും ചേർന്നാണ്. നിഖിൽ എസ്.മറ്റത്തിലിന്‍റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം.
1971 ലെ ഇന്ത്യപാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് മേജര്‍ രവി കഥാപാത്രമായ മേജര്‍ മഹാദേവനായി തന്നെയാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശാ ശരത്താണ് ചിത്രത്തിലെ നായിക. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
1971 Beyond Borders
Oruvakkinal Official Video Song HD | 1971 Beyond Borders
Mobile AppDownload Get Updated News