Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

കന്നട ചിത്രത്തിന്‍റെ റിലീസ് ഒരേ സമയം മലയാളത്തിലും

$
0
0

ഒട്ടേറെ കന്നട ചിത്രങ്ങള്‍ മറ്റു ഭാഷകളിലും റിലീസ് ചെയ്യാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു കന്നട ചിത്രം ഒരേ സമയം മലയാളത്തിലും റിലീസിനൊരുങ്ങുന്നത്. സന്തോഷ് കോടങ്കേരി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ രാധിക മിസ്സിങ് ആണ് മലയാളി പ്രേക്ഷകരിലുമെത്തുന്നത്.

രണ്ടു ഭാഷകളിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കും സിനിമയെന്ന് സംവിധായകന്‍ സന്തോഷ് പറയുന്നു. ചിത്രത്തിലെ താരങ്ങളെ ഇനിയും തീരുമാനിച്ചിട്ടില്ല. കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ രാധിക കുമാര സ്വാമിയെ കുറിച്ചുള്ള ചിത്രമാണിതെന്ന അഭ്യുഹങ്ങള്‍ പരന്നിരുന്നുവെങ്കിലും സംവിധായകന്‍ അതു തള്ളിക്കളയുകയായിരുന്നു.

രാധിക മിസ്സിങിന്‍റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രം നിര്‍മ്മിക്കുന്ന ഇന്ദിര പ്രോഡക്ഷന്‍സ് ഇതിനു മുന്‍പ് ദിലീപ് നായകനായ മായാമോഹിനി കന്നടയിലും റിലീസ് ചെയ്തിരുന്നു.

RADHIKA IN KANNADA, MALAYALAM

for the the first time, a Sandalwood filmmaker will release a movie in Kannada and Malayalam.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>