പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ഇരട്ടി മധുരം. പുലി മുരുകന്‍റെ ടീസറിനൊപ്പം ലാലിന്‍റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്‍റെ ആദ്യ പോസ്റ്ററും പുറത്തിറങ്ങി. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന 'ജനതാ ഗാരേജി' ൽ ലാൽ ഒരു പ്രധാന വേഷത്തിലാണ് എത്തുന്നത്. ലാലിന് പിറന്നാൾ ആശംസകളുമായാണ് പോസ്റ്റർ.
നൂറ് കോടി ബജറ്റിലൊരുങ്ങുന്ന 'ജനതാ ഗാരേജ്' കൊരട്ടല ശിവയാണ് സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലന്‍. സമാന്തയും നിത്യ മേനോൻ എന്നിവരാണ് നായികമാര്‍. തെലുങ്കിനൊപ്പം മലയാളത്തിലും തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
Mobile AppDownload Get Updated News