ജാപ്പനീസ് ബൊട്ടാണിസ്റ്റായ അകിര മിയാകിയുടെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. നാല്പതു വയസ്സുള്ള രാമന്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. നൃത്താധ്യാപികയായ മാലിനി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ടാണ് രാമന്‍റെ ഏദൻ തോട്ടം. വളരെ കുറച്ചു അതിഥികൾ മാത്രമുള്ള പരിമിതമായ സൗകര്യങ്ങളുള്ള മനോഹരമായ ഒരു റിസോർട്ടാണിത്. ജോജു ജോർജ്ജ്, രമേഷ് പിഷാരടി, അജു വർഗ്ഗീസ്, മുത്തു മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Ramante Edanthottam to be release on May 12th
Ramante Edanthottam to be release on May 12th, starring Kunchacko Boban and Anu Sithara
Mobile AppDownload Get Updated News