1994 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഗന്ധീവം' എന്ന ചിത്രത്തിന് ശേഷം, 21 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും തെലുങ്കില്‍ അഭിനയിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ ചന്ദ്ര ശേഖരന്‍ യെലെട്ടി സംവിധാനം ചെയ്യുന്ന 'മാനമാന്ത' എന്ന ചിത്രത്തിലൂടെയാണിത്. കൂടാതെ 'ജനതാ ഗാരേജ്' എന്ന മറ്റൊരു തെലുങ്ക് ചിത്രവും. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തെലുങ്കിലേക്ക് പോയ മോഹന്‍ലാലിന് ടോളിവുഡ് വൻ വരവേൽപാണ് നൽകിയത്. ജന്മദിനമായ 21ന് രണ്ട് ചിത്രങ്ങളുടേയും പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. നടി ഗൗതമിയ്ക്കൊപ്പമുള്ള മാനമാന്തയുടെ പുതിയ പോസ്റ്റർ ഇതിനകം ഹിറ്റായിരിക്കുകയാണ്.
Mobile AppDownload Get Updated News