Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'തൊണ്ടിമുതലും ദൃക്സാക്ഷിയും' റിലീസ് തീയതി പുറത്തുവിട്ടു

$
0
0

ദിലീഷ് പോത്തൻ-ഫഹദ് ഫാസില്‍ ടീം വീണ്ടുമൊന്നിക്കുന്ന 'തൊണ്ടിമുതലും ദൃക്സാക്ഷിയും' റിലീസിന് ഒരുങ്ങുന്നു. സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം അടുത്തമാസം തിയേറ്ററുകളിലെത്തും. ജൂണ്‍ 28 മുതല്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും വെള്ളിത്തിരയില്‍ കാണാനാകും. ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റേതായി പുറത്തു വന്ന ആദ്യ പോസ്റ്ററില്‍ ദുരൂഹത ഉണർത്തുന്ന പശ്ചാത്തലമായിരുന്നു ഉണ്ടായിരുന്നത്.

സംവിധായകൻ കൂടിയായ രാജീവ് രവിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. സൗബിൻ ഷാഹിര്‍, അലൻസിയര്‍ എന്നിവരും ചിത്രത്തിലുണ്ട്. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. പത്രപ്രവർത്തകനായ സജീവ് പാഴൂരാണ് ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംഗീതം ബിജിപാൽ.

Thondimuthalum Driksakshiyum: release date out

Thondimuthalum Driksakshiyum that features Fahadh Faasil, Suraj Venjaramoodu, Soubin Shahir in important roles, is gearing up to hit the theatres in June.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles