Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഒടുവിൽ ലാൽജോസ് പ്രഖ്യാപിച്ചു, തൻ്റെ സിനിമയിൽ മോഹൻലാൽ നായകനാകുന്നു

$
0
0


കൊച്ചി: ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇത് ആദ്യമായി മോഹൻലാൽ നായകനാകുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ലാൽ ജോസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ബുധനാഴ്ച ആരംഭിക്കും. ചിത്രത്തിൽ കോളജ് പ്രിൻസിപ്പളായാണ് മോഹൻലാൽ എത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിൻ്റെ നിര്‍മാണം. ചിത്രീകരണം മേയ് പതിനേഴിന് തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ആരംഭിക്കും.

ചിത്രത്തെക്കുറിച്ച് ലാൽജോസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

'സുഹൃത്തുക്കളേ,

നാളെ എൻ്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുകയാണ്. 1998ൽ 'മറവത്തൂർ കനവ്' റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടു തുടങ്ങിയ ചോദ്യത്തിനുള്ള മറുപടി - അതെ, മോഹൻലാലാണ് നായകൻ.

നിങ്ങൾക്കും സിനിമ ഇഷ്ടമാവണേ എന്ന പ്രാർത്ഥനയോടെ, തുടങ്ങുകയാണ്....
അനുഗ്രഹിച്ചാലും.
പേര് ഫൈനലൈസ് ചെയ്തിട്ടില്ല, വഴിയേ അറിയിക്കാം...
സ്നേഹം
ലാൽജോസ് '




Mohanlal - LalJose movie will start from tomorrow

Mohanlal - LalJose movie will start from tomorrow, movie name yet it not finalised, said by LalJose

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>