അവസാനം അക്കാര്യത്തിൽ തീരുമാനമായി. ചിമ്പുവും നയൻതാരയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച കോളിവുഡ് ചിത്രം ഇതു നമ്മ ആളു മെയ് 27ന് തീയറ്ററുകളിലെത്തും. ചിത്രം വീണ്ടും നീട്ടിവയ്ക്കുമെന്ന് ഇടയ്ക്ക് വാർത്തകൾ കേട്ടിരുന്നുവെങ്കിലും റിലീസ് ഈ മാസം തന്നെയുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട്. ചിമ്പുവും നയൻസും ഒന്നിക്കുന്ന റൊമാന്‍റിക് എന്‍റർടെയ്നർ എന്ന നിലയ്ക്ക് ചിത്രത്തെപ്പറ്റി ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷക വൃന്ദം.
പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സംഗീതം ചെയ്യുന്നത് ചിമ്പുവിന്‍റെ സഹോദരനായ കുരലരശൻ ആണ്. ആൻഡ്രിയ, സൂരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ടി രാജേന്ദറാണ് ചിത്രത്തിന്‍റെ നിർമാണം.
Mobile AppDownload Get Updated News