കേരളത്തിന്‍റെ ഭക്ഷ്യ സംസ്കാരവും രുചിഭേദങ്ങളുമാണ് സിനിമക്ക് വിഷയമാകുന്നത്. അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണിപ്പോൾ.ദിനേശ് പളളത്താണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് .
കുടുംബ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന ചിത്രത്തിൽ മുഴുനീള സസ്പെന്‍സുണ്ടാകും. ചിത്രത്തിനായി കേരളത്തിന്‍റെ രുചിഭേദങ്ങളെയും ഭക്ഷണ ശീലങ്ങളെയും അടുത്തറിയാനുള്ള ശ്രമത്തിലാണ് സംവിധായകൻ ഇപ്പോഴെന്നറിയുന്നു. ഇതിനായി കണ്ണൻ താമരക്കുളം കന്യാകുമാരിമുതല്‍ കാസര്‍കോട് വരെ തനതു നാട്ടുരുചികള്‍ തേടി യാത്ര ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
Kannan Thamarakkulam's Next: Varu Irikku Kazhikkam
'Varu Irikku Kazhikkam' Achayans Director Kannan Thamarakkulam's Next
Mobile AppDownload Get Updated News