സോങ് പ്രോമോ പുറത്ത് വിട്ട് ഒരു മണിക്കൂറിനകം രണ്ടായിരത്തോട് അടുത്ത് ആൾക്കാരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ബി ഉണ്ണികൃഷ്‌ണന്‍ കഥയെഴുതി സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് വില്ലന്‍. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. മഞ്ജുവാര്യരാണ് നായിക.
എട്ട് കെ റെസൊല്യൂഷനിലാണ് വില്ലൻ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നത് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി കാട്ടാവുന്നതാണ്. ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായാണ് 8കെ റെസൊല്യൂഷനില്‍ ഒരു ചിത്രം ഒരുക്കിയിരിക്കുന്നത്. റെഡ് വെപ്പണ്‍ ഹെലിയം 8കെ ക്യാമറയിലാണ് വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്. ലോക സിനിമയിലെ തന്നെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു.
25-30 കോടി ബജറ്റലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. തമിഴ് താരം വിശാല്‍, ഹന‍്സിക, തെലുങ്ക് നടി റാഷി ഖന്ന, ശ്രീകാന്ത് എന്നിവരും ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയ്‍നാണ് വില്ലനിൽ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, സിദ്ദിഖ് എന്നിവരും പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Villain Movie Audio Song Promo is out
Audio Song Promo is released from Mohanlal's New Movie Villain which is directed by B Unnikrishnan
Mobile AppDownload Get Updated News