ഇത് നമ്മ ആള് വെള്ളിയാഴ്ച തീയറ്ററുകളിലെത്താനിരിക്കുകയാണ് ചിമ്പുവിന്‍റെ പ്രതികരണം. കഴിഞ്ഞ രണ്ട് വർഷം ചിമ്പുവിന് രണ്ട് റിലീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് വിജയത്തിലേക്ക് ചാടിക്കയറിയവർക്ക് പോയ വഴി അറിയില്ലായിരിക്കാം. താഴെ വീണു പോയാൽ അവർ പകച്ചുപോകും. എന്നാൽ തന്‍റെ കരിയർ എന്നും ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നുവെന്നും തനിക്ക് തിരിച്ചുകയറാൻ അറിയാമെന്നും ചിമ്പു പറയുന്നു.
കഴിഞ്ഞ രണ്ട് വർഷം ആത്മപരിശോധനയുടേതായിരുന്നു. നാളെ തന്നെ വെച്ച് ഒരു ചിത്രം ചെയ്യാൻ ആരും വന്നില്ലെങ്കിൽ അത് സ്വയം ചെയ്യുമെന്നും ചിമ്പു പറയുന്നു. ആദ്യമായി ക്യാമറ അഭിസംബോധന ചെയ്തത് എപ്പോഴാണെന്ന് പോലും ഓർമയില്ല. ചെറുപ്പത്തിൽ അച്ഛനൊപ്പം പുറത്ത് പോകുമ്പോൾ എന്തിനാണ് ആളുകൾ എന്‍റെ കവിളിൽ പിച്ചുന്നതെന്ന് അന്ന് അതിശയപ്പെട്ടിരുന്നുവെന്നും ചിമ്പു പറഞ്ഞു.
Mobile AppDownload Get Updated News