Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

മണിരത്നം ചിത്രത്തില്‍ ഫഹദ് നായകൻ?

$
0
0

തെന്നിന്ത്യൻ സംവിധായകൻ മണിരത്നവും നടൻ ഫഹദ് ഫാസിലും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ഫഹദിനെ നായകനാകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

നേരത്തേ മണിരത്നം തന്റെ അടുത്ത ചിത്രത്തിനായി തെലുങ്കു സൂപ്പര്‍താരം രാംചരണിനെ പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തില്‍ രാംചരണിന് പകരമായാണോ അതോ മറ്റൊരു പ്രൊജക്റ്റിനായാണോ മണിരത്നം ടീം ഫഹദിനെ സമീപിക്കുന്നതെന്നത് വ്യക്തമല്ല.

എം രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിലെ വില്ലന്‍ വേഷത്തിലൂടെ തമിഴ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ്. വെലൈക്കാരനില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. നയന്‍താരയാണ് നായികയും.

Mani Ratnam To Collaborate With Fahadh Faasil?

Fahadh Faasil might essay the lead role in the upcoming directorial venture of veteran film-maker Mani Ratnam.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>