ജയിംസ് ആന്റ് ആലീസിന് ശേഷം പൃഥ്വിരാജ് അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്നത് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ എസ്രയിലാണ് . ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കിയില്‍ വച്ച് നടക്കും.നവാഗനായ ജയകൃഷ്ണന്‍ ഒരുക്കുന്ന എസ്രയുടെ ഷൂട്ടിങ് ഉടൻ തുടങ്ങും .
ജൂത മത പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ജൂത മത ഭാഷയില്‍ എസ്ര എന്നാല്‍ രക്ഷിക്കൂ എന്ന അര്‍ത്ഥം വരും. പൃഥ്വരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എസ്ര എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുക.
Mobile AppDownload Get Updated News