'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഈ ചിത്രത്തിലൂടെ സംവിധായകൻ ബി ഉണ്ണിക്കൃഷ്ണന്‍ നിര്‍മ്മാതാവാകുന്നെന്ന പ്രത്യേകതയുമുണ്ട്. ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും നിര്‍മാതാക്കളായി ഉണ്ണികൃഷ്ണനൊപ്പമുണ്ട്. 'തന്‍റെ രണ്ടാമത്തെ ചിത്രത്തിനായി ചുരുങ്ങിയത് ഇരുന്നോറോളം കഥകളെങ്കിലും കേട്ടിരുന്നെന്നും അതിൽ അങ്കമാലി ഡയറീസിൽ നിന്നും തികച്ചും വ്യത്യസ്തമായി തോന്നിയത് ഇതാണെന്നും' ആന്‍റണി വര്‍ഗ്ഗീസ് 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു.
ഫൈനാന്‍സിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോട്ടയംകാരന്‍ യുവാവായാണ് ആന്‍റണി ചിത്രത്തിലെത്തുക. ദിലീപ് കുര്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകനും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖ നായികയെയാണ് ചിത്രത്തിനായി പരിഗണിക്കുന്നത്. ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
Antony Varghese signs his second movie - an action thriller based in Kottayam
While most newcomers would be itching to sign their next, especially after a blockbuster debut like Angamaly Diaries, Antony has bucked that trend and waited close to five months to zero in on his second movie.
Mobile AppDownload Get Updated News